മദ്യശാലകള്‍ തുറക്കാമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ്. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് ആലോചിക്കണമെന്നും സര്‍ക്കാരിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മദ്യശാലകള്‍ തുറന്നാല്‍ ആദ്യദിനങ്ങളില്‍ വന്‍തിരക്കും ബഹളവും ഉണ്ടാകും. ഇത് പരിഹരിക്കാന്‍ ഡല്‍ഹിയിലെ പോലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആലോചിക്കാം. മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് ഡിജിപിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കൂപ്പണുമായി മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ എത്തുകയെന്നതാണ് തിരക്ക് നിയന്ത്രിക്കാന്‍ നല്ലതെന്നും ഡിജിപി നല്‍കിയ നിര്‍ദേശം.