സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംവരവ് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും നമ്മള്‍ സജ്ജമാണ്. ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം കോവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നേറിയെങ്കിലും ജാഗ്രത തുടരണം. ചെറിയ അശ്രദ്ധ മതി ഇതുവരെ ചെയ്തതെല്ലാം തകരും. കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ജനങ്ങള്‍ ഇടപെടണം.
ഇന്ന് 10 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഇവരെല്ലാവരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇനി 5 പേര്‍ മാത്രമാണ് കണ്ണൂരില്‍ കോവിഡ് രോഗികള്‍.
സംസ്ഥാനത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 16 പേരാണ്.
കണൂര്‍ – 5
വയനാട് – 4
കൊല്ലം – 3
എറണാകുളം, ഇടുക്കി, കാസര്‍കോട്, പാലക്കാട് – 1
ഹോട്ട്‌സ്‌പോട്ടുകള്‍ 33 എണ്ണം
റിയാദില്‍ നിന്നുള്ള വിമാനം രാത്രി 8.30ന് കരിപ്പൂരില്‍ എത്തും. 149 യാത്രക്കാര്‍ വിമാനത്തില്‍
ഓട്ടോറിക്ഷകള്‍ക്ക് ഓടാനുള്ള അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും