ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. ആശ്വാസമായി കുവൈറ്റിലെ ഇന്ത്യക്കാര്‍. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് കുവൈറ്റ് വ്യോമയാന മന്ത്രാലയം നീക്കിയത്. കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങള്‍ നാളെ പുറപ്പെടുമെന്ന് കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെടുന്ന വിമാനം രാത്രി 9.15ന് കൊച്ചിയില്‍ എത്തും. 11.25 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.30ന് ഹൈദരാബാദില്‍ എത്തും. ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു വിമാനങ്ങള്‍. നിരോധനം വന്നതോടെ കുവൈറ്റിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയിലായിരുന്നു.