പ്രവാസികളേയും കൊണ്ട് ഇന്നും രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് വിമാനങ്ങള്‍ എത്തുക. സൗദിയിലെ റിയാദില്‍ നിന്നുള്ള വിമാനമാണ് കോഴിക്കോട്ടേക്ക് എത്തുക. കൊച്ചിയില്‍ എത്തുന്നത് ബഹ്‌റൈനില്‍ നിന്നുള്ള വിമാനം. രാത്രി 8.30ന് റിയാദ് വിമാനം എത്തുമ്പോള്‍ ബഹ്‌റൈന്‍ വിമാനം 10.50 ന് എത്തും.
വിദേശികളുമായുള്ള വിമാനങ്ങളും ഇന്ന് ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഇന്നലെ രണ്ട് വിമാനത്തിലായി 366 പേരാണ് എത്തിയത്. 12 രാജ്യങ്ങളില്‍ നിന്നായി ഒരാഴ്ച കൊണ്ട് 14800 പേരെ നാട്ടിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 64 വിമാന സര്‍വീസുകള്‍ ഉപയോഗിക്കും.