ഇതര സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന നാട്ടുകാരെ മടക്കി എത്തിക്കാന്‍ സഹായിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടും ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ല. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹകരിക്കണം എന്നാവശ്യപ്പെട്ട് മമത ബാനര്‍ജിക്ക് കത്തെഴുതിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മറ്റ് സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാള്‍ തൊഴിലാളിക്ല# കടുത്ത ആശങ്കയിലാണിപ്പോള്‍. മറ്റ് സംസ്ഥാനള്‍ അവരുടെ നാട്ടുകാരായ തൊഴിലാളികെ മടക്കി കൊണ്ടുപോകുമ്പോള്‍ കേന്ദ്രസര്‍ക്കാരുമായോ മറ്റ് സംസ്ഥാനങ്ങളുമായോ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും മമത ബാനര്‍ജി തയ്യാറാകുന്നില്ല എന്നാണ് ആരോപണം. തൊഴിലാളികളെ എത്തിക്കാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കാന്‍ റെയില്‍വെയും കേന്ദ്രസര്‍ക്കാരും തയ്യാറാണ്. എന്നാല്‍ മമമത ഇതുവരെ മറുപടി പോലും നല്‍കിയിട്ടില്ല. ഇത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണെന്നും അമിത് ഷാ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ കുടുങ്ങി കിടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നതായും കത്തിലുണ്ട്.