മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രവാസികള്‍ക്കായി നാല്‍പ്പതിനായിരത്തില്‍പ്പരം പരിശോധന കിറ്റുകളും ഒന്നേകാല്‍ ലക്ഷത്തില്‍ കൂടുതല്‍ മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ബാത്ത്‌റൂം സൗകര്യമുള്ള 1,16,500 മുറികള്‍ ക്വാറന്റൈന് വേണ്ടി തയ്യാറാണ്. പുറമെ ഒമ്പതിനായിരത്തോളം മുറികള്‍ ഹോട്ടലിലും റിസോര്‍ട്ടിലുമായി റെഡിയാണ്. പണം നല്‍കുന്നവര്‍ക്ക് വേണ്ടിയാണ് ഈ മുറികളെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.