സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം. പുതിയ കോവിഡ് രോഗികളില്ല. ഇന്ന് അഞ്ചു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയതായും ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ 25 പേരാണ് ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഇല്ല. 56 പ്രദേശങ്ങളെ ഒഴിവാക്കിയപ്പോള്‍ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണുള്ളത്.