ആന്ധപ്രദേശിലെ വിശാഖപ്പട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം 11 ആയി. 316 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 80 പേരുടെ നില അതീവ ഗുരുതരമാണ്.
വെങ്കട്ടപുരത്തെ എല്‍ജി പോളിമര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇന്നലെ രാത്രിയാണ് വാതകചോര്‍ച്ച ഉണ്ടായത്. വിഷവാതകമായ സ്‌റ്റെറിന്‍ ആണ് ചോര്‍ന്നത്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനിടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. ആന്ധപ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരെ കമീഷന്‍ നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.