മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരാന്‍ തല്‍ക്കാലം ഇനി പാസില്ല

0

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്ന നടപടി സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതുവരെ പാസ് നല്‍കിയവരെ കേരളത്തില്‍ എത്തിച്ച് ക്വാറന്റൈന്‍ ചെയ്ത ശേഷമേ ഇനി പാസ് നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനം. ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തല്‍ക്കാലം നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയത്.

വിദേശത്ത് നിന്ന് കൂടി പ്രവാസികള്‍ വരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ ചെയ്യുന്ന പ്രവൃത്തി കൂടുതല്‍ ബുദ്ധിമുട്ടേറിയതാവും എന്നാണ് കരുതുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരാനായി കോവിഡ് ജാഗ്രത വൈബ്‌സൈറ്റ് വഴി പാസിന് അപേക്ഷിക്കാം.