പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശയക്കുഴപ്പമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍.
14 ദിവസത്തെ ക്വാറന്റൈന്‍ ആണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയ ആളുകള്‍ മാത്രമാണ് കേരളത്തിലേക്ക് വരുന്നത്. അവര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ആ ദിവസങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മാത്രമാണ് വീട്ടിലേക്ക് വിടുന്നത്. വീട്ടിലും അവര്‍ ഏഴ് ദിവസം ക്വാറന്റൈന്‍ പാലിക്കണം. ഇക്കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഗര്‍ഭിണികളെ നേരിട്ട് ഹോം ക്വാറന്‍ൈന്‍ ചെയ്യുമെന്നും ടോം ജോസ് അറിയിച്ചു.