HomeIndiaവിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; മരണം ഏഴായി

വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; മരണം ഏഴായി

ആന്ധപ്രദേശിലെ വിശാഖപട്ടണത്ത് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം ഏഴായി. മരണം കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പോളിമര്‍ കമ്പനിയില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വീടുകളില്‍ കുടുങ്ങിയ 250 ഓളം പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴുപ്പിച്ചു.

വെങ്കിടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ പുലര്‍ച്ചെ മൂന്നിനാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. നിരവധി പേരാണ് പ്രദേശത്ത് ബോധരഹിതരായി കിടക്കുന്നത്. പൊലീസും അധിതരും എത്താത്ത നിരവധി ഗ്രാമങ്ങളില്‍ ജനങ്ങള്‍ ബോധരഹിതരായി ഉണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Most Popular

Recent Comments