എഫ്എഫ്‌ഐ ആലങ്ങാട് ഏരിയാ കമ്മറ്റി ഫേസ്ബുക്ക് പേജിലൂടെ സാൽവോസ് എന്ന പേരിൽ കലാ – സാംസ്ക്കാരിക പ്രവർത്തകരുടെ പാട്ടും പറച്ചിലും ചിന്തകളുമായി ജനങ്ങളിലേക്ക് എത്തുന്നു. മെയ് 8 മുതൽ 15 വരെയാണ് പരിപാടികള്‍ ഉണ്ടായിരിക്കുക. പരിപാടിയുടെ ലോഗോയും ഔദ്യോഗിക ഉദ്‌ഘാടനവും സിപിഐ(എം) ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബു നിർവ്വഹിച്ചു.
എഫ്എഫ്‌ഐ ഏരിയ പ്രസിഡന്റ് കെ ആർ ഹേമന്ദ്, സെക്രട്ടറി എം എസ് അരുൺജി, ഏരിയ കമ്മിറ്റി അംഗം ശരത്ത് രാജൻ എന്നിവർ പങ്കെടുത്തു. കലാ – സാംസ്ക്കാരിക – രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർ തുടർന്നുള്ള ദിവസങ്ങളിൽ സാൽവോസിന്റെ ഭാഗമാകുമെന്ന് കെ ആർ ഹേമന്ദ് അറിയിച്ചു.
.
.