സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ള് ചെത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇനി ഇവ കള്ള് ഷാപ്പുകളില്‍ എത്തിക്കാനാവും.
സര്‍ക്കാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തകള്‍ തെറ്റാണ്. ആദ്യം കള്ള്ഷാപ്പുകള്‍ പന്നീട് മറ്റു കാര്യങ്ങള്‍. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ എല്ലാരും കണ്ടതാണ്. അത്തരമൊരു സ്ഥിതി ഇവിടെ പറ്റില്ല. ആ ഒരു സാവകാശം മാത്രമാണ് ഇവിടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.