നാളെ മുതല്‍ വിദേശ മലയാളികള്‍ എത്തും; ഇന്ന് കോവിഡ് കേസില്ല

0

സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി. ഏഴ് പേര്‍ രോഗ വിമുക്തി നേടി. സംസ്ഥാനത്ത് ഇനി ചികിത്സയില്‍ ഉള്ളത് 30 പേരെന്നും മുഖ്യമന്ത്രി

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല

കോവിഡ് രോഗികള്‍ ഉള്ളത് ഇനി 6 ജില്ലകളില്‍ മാത്രം

വിദേശത്തുള്ള മലയാളികള്‍ നാളെ മുതല്‍ എത്തും

നാളെ 2 വിമാനങ്ങള്‍ എത്തും. കൊച്ചിയിലും കോഴിക്കോടും ഓരോ വിമാനം എത്തും

അബുദാബി-കൊച്ചി, ദുബായി-കോഴിക്കോട് വിമാനങ്ങളാണ് നാളെ എത്തുക

മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍. മറ്റുള്ളവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ കഴിയണം

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുമായി മാധ്യമങ്ങളും സാമൂഹ്യ അകലം പാലിക്കണം

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാണ്. അവരെ കൊണ്ടുവരാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നു