നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പ്രവാസികളെ 14 ദിവസം സര്‍ക്കാര്‍ അധീനതയില്‍ ക്വാറന്‍ൈന്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ ആലോചനയില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാലാണ് സംസ്ഥാനം ഇക്കാര്യം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
വിദേശത്ത് നിന്ന് എത്തുന്നവരെ 7 ദിവസം സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈന്‍ ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്ന് നടത്തുന്ന ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ വീടുകളിലേക്ക് പറഞ്ഞയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വീടുകളിലും 7 ദിവസം ക്വാറന്റൈന്‍ തുടരണം. കേന്ദ്ര എതിര്‍പ്പിനെ തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനം മാറ്റുന്നത്.