പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ യുഎഇയില്‍ എത്തിയ കപ്പലുകള്‍ അനുമതി കാത്ത് പുറംകടലില്‍. ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളാണ് അനുമതി കാത്ത് കിടക്കുന്നത്. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് യുഎഇ സര്‍ക്കാര്‍ അറിയിച്ചത്. ഇതിനായി കുറച്ചുസമയം കൂടി വേണം. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് യുഎഇ സര്‍ക്കാര്‍ പറഞ്ഞു.