സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മൂന്നുപേരും വയനാട്ടുകാരാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും അമ്മക്കും ഭാര്യക്കുമാണ് രോഗം. നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ – 34
പ്രവാസികളെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാണ്. ആദ്യഘട്ടത്തില്‍ നാല് വിമാനത്താവളത്തിലായി എത്തുന്നത് 2250 പേരാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ്. കേരളത്തിന്റെ കണക്ക് പ്രകാരം അടിയന്തരമായി എത്തിക്കേണ്ടത് മാത്രം 1,69,130 പേരാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ 4.42 ലക്ഷം പേരും.
ഈ കണക്കെല്ലം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളം പ്രവാസികളെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്നില്ല. ഇത് ശരിയല്ല. ഈ തീരുമാനം മാറ്റിയാല്‍ കണ്ണൂരിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 69,120 പേര്‍ക്ക് സഹായകരമാവും.
പ്രവാസികളെ പരിശോധിക്കാനായി രണ്ട് ലക്ഷം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.