മുഖ്യമന്ത്രി കസേരയുടെ മഹത്വം പിണറായി മനസ്സിലാക്കണം: മുല്ലപ്പള്ളി

0

പിണറായി വിജയന്‍ താനിരിക്കുന്ന മുഖ്യമന്ത്രി കസേരയുടെ മഹത്വം മനസ്സിലാക്കി പെരുമാറണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രാ കൂലി നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പരിഹസിച്ചത് അപക്വമാണ്. പിണറായിയുടെ സ്വഭാവം മാറിയിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണ് ഇത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പണം വാങ്ങാന്‍ വിസമ്മതിച്ച കലക്ടര്‍മാരുടെ നടപടി ശരിയല്ല. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരാണ് പണം വാങ്ങാതിരുന്നത്. തിരുവനന്തപുരം കലക്ടര്‍ ഡിസിസി നേതാക്കളെ കാണാന്‍ പോലും സമ്മതിച്ചില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്ത് മൂലമാണ്.