വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 13 രാജ്യങ്ങളിലേക്കായി 64 വിമാന സര്‍വീസുകളാണ് ഒരുങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ആദ്യ സര്‍വീസുകള്‍.
വിമാന സര്‍വീസിനു പുറമെ നാവിക സേനയുടെ കപ്പലുകളും പ്രവാസികള്‍ക്കായി സര്‍വീസ് നടത്തും. രണ്ടു കപ്പലുകള്‍ ഇന്നലെ ദുബായിലേക്ക് പുറപ്പെട്ടിരുന്നു. കൂടുതല്‍ കപ്പലുകള്‍ പിന്നീട് പുറപ്പെടും. ആദ്യഘട്ടത്തില്‍ രണ്ടുലക്ഷത്തോളം പേരെ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങളും കപ്പലുകളും രംഗത്തിറങ്ങും.