മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം നിരസിച്ച് കലക്ടര്‍. നാട്ടിലേക്ക് പോകാന്‍ പണമില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാ കൂലിയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്.
ആലപ്പുഴയില്‍ നിന്ന് ഇന്ന് ഉച്ചക്ക് ശേഷം പുറപ്പെടുന്ന ട്രെയിനില്‍ 1140 ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മടങ്ങുന്നത്. ഇവര്‍ക്കായി ആലപ്പുഴ ഡിസിസി വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ കലക്ടര്‍ നിരസിച്ചു. തൊഴിലാളികള്‍ സ്വയം ടിക്കറ്റ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് കലക്ടര്‍ പറഞ്ഞു. 930 രൂപയാണ് ടിക്കറ്റ് നിരക്ക്.