ഡല്‍ഹിയില്‍ മദ്യ വില 70 ശതമാനം ഉയര്‍ത്തി

0

ഡല്‍ഹിയില്‍ മദ്യവിലയില്‍ വന്‍വര്‍ധനവ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ഫണ്ട് കണ്ടെത്താനാണ് വിലവര്‍ധനവ് എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. എംആര്‍പിയുടെ 70 ശതമാനം സ്‌പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് ഈ അധിക നികുതി അറിയപ്പെടുക. ഇതോടെ 1000 രൂപ വിലയുള്ള മദ്യത്തിന് ഇനി 1700 രൂപയാകും വില. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരമൊരു മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് പകല്‍കൊള്ളയാണെന്ന വിമര്‍ശനവുമായി പലരും രംഗത്തെത്തി.