HomeLatest Newsറഷ്യയില്‍ കോവിഡ് പടരുന്നു; ലോകത്ത് മരണം രണ്ടര ലക്ഷം

റഷ്യയില്‍ കോവിഡ് പടരുന്നു; ലോകത്ത് മരണം രണ്ടര ലക്ഷം

അമേരിക്കക്ക് പിന്നാലെ റഷ്യയിലും കോവിഡ് രോഗബാധ ഗുരുതരാവസ്ഥയില്‍.കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,623 പേര്‍ രോഗികളായി. ഇതോടെ റഷ്യയിലെ രോഗികള്‍ 1,24,054 ആയി. മരണം 1,222 ആയി ഉയര്‍ന്നിട്ടുണ്ട്. മോസ്‌ക്കോ നഗരത്തിലാണ് കൂടുതല്‍ രോഗികള്‍. നിലവില്‍ ഇവിടെ 62,658 രോഗികളുണ്ട്.

ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു. 2,52,407 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 36,46,099 ആയി. 11,97,708 പേര്‍ രോഗ മുക്തരായിട്ടുണ്ട് എന്നതാണ് ആശ്വാസം. 212 രാജ്യങ്ങളില്‍ കോവിഡ് രോഗബാധയുണ്ട്. അമേരിക്കയില്‍ മരണം 69,921 ആണ്. സ്‌പെയിനില്‍ 25,428 ഉം. ഇന്ത്യയില്‍ മരണം 1,389 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

Most Popular

Recent Comments