എല്‍ഡിഎഫ് സര്‍ക്കാരില്‍ ധൂര്‍ത്തും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം കൊലയാളികളെ രക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. നാടിന് ഗുണകരമായ കാര്യത്തിനാണ് മുന്‍ സര്‍ക്കാരുകള്‍ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേശകര്‍ക്ക് ശമ്പളമില്ലെന്ന പിണറായി വജയന്റെ വാദം തെറ്റാണ്. കാബിനറ്റ് റാങ്കില്‍ നിരവധി പേരാണ്. ഭരണ പരിഷ്‌ക്കാര കമീഷന്റെ ഒരു റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടു പോലുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജീവനക്കാരുടെ ബാഹുല്യമാണ്. 56 പൊലീസുകാര്‍ ഓഫീസില്‍ മാത്രമുണ്ട്. അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ആറ് പേരെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ട്.
രണ്ടു കോടിയോളം രൂപ പ്രതിമാസം ചെലവഴിച്ച് ഹെലികോപ്ടര്‍ കൊണ്ടുവരാന്‍ മാത്രം എന്ത് അത്യാവശ്യമാണ് ഇവിടുള്ളത്. വലിയ സംസ്ഥാനങ്ങള്‍ക്കാണ് രാജ്യത്ത് വിമാനങ്ങളോ ഹെലികോപ്ടറോ ഉള്ളത്. ഇത് തികച്ചും ധൂര്‍ത്താണ്.
കിഫ്ബിയില്‍ മുഴുവന്‍ ധൂര്‍ത്താണ്. ഇപ്പോള്‍ 10,000 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ആലുകളെ വിളിച്ചിട്ടുണ്ട്. ദിവസക്കൂലിക്ക് ഇത്രയും വലിയ തുക കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിനെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത് തട്ടിപ്പാണെന്ന് അന്നേ പറഞ്ഞിരുന്നതാണ്. കരാറുകര്‍ക്കുള്ള കുടിശ്ശിക ആയിരുന്നു ആതില്‍ ഭൂരിഭാഗവും. എന്നാല്‍ അവര്‍ക്ക് ആകെ കൊടുത്തത് 300 കോടി രൂപ മാത്രമാണ്. ആ പാക്കേജിലെ ഒന്നും നടപ്പായില്ല. ശുദ്ധ തട്ടിപ്പാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികളെ ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍. അഞ്ച് അതിര്‍ത്തി പ്രദേശത്ത് എത്തുന്നവര്‍ സ്വന്തം വാഹനത്തില്‍ നാട്ടിലേക്ക് എത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് അവരെ സഹായിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി ഇറക്കിയ മാര്‍ഗനിര്‍ദേശം ശരിയല്ല. ഇക്കാര്യം തിരുത്തണം.
മന്‍ കി ബാത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് നാം മുന്നോട്ട്. പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ ഒരു സര്‍ക്കാരും ഇത്തരം പരിപാടികള്‍ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.