തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കമയാത്ര പുതിയ രാഷ്ട്രീയ അങ്കത്തിന് തുടക്കമിടുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് പണം ഈടാക്കരുതെന്ന് കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇതോടെ നിര്‍ധനരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഇതിനുള്ള നിര്‍ദേശം പാര്‍ടി കമ്മിറ്റികള്‍ക്ക് നല്‍കിയതായും സോണിയാ ഗാന്ധി പറഞ്ഞു.
ഇതിനിടെയാണ് കര്‍ണാടകത്തില്‍ പുതിയ പോര്‍മുഖം തുറന്നത്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കുടങ്ങിയ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാനുള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇരട്ടി കൂലി നല്‍കിയാല്‍ തൊഴിലാളികളെ ബസില്‍ നാട്ടില്‍ എത്തിക്കും. മടക്കം ബസുകള്‍ കാലിയായി പോകണം എന്നുള്ളതു കൊണ്ടാണ് ഇരട്ടി കൂലി വാങ്ങുന്നതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇതിനെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് തൊഴിലാളികളുടെ യാത്രക്കായി ഒരു കോടി രൂപ നല്‍കാമെന്ന് പ്രഖ്യാപിച്ചു. കോമ്#ഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് തിരിച്ചറിഞ്ഞ ബിജെപി സര്‍ക്കാര്‍ ഇതോടെ യാത്ര സൗജന്യമാക്കുകയാണെന്ന് പ്രഖ്യാപിച്ചു.
കേരളത്തിലും യാത്രകൂലിയില്‍ തര്‍ക്കം ഉണ്ടായെങ്കിലും ചെലവി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പങ്കിട്ടെടുക്കാന്‍ ധാരണയായി.