നാട്ടിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാകൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി. സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികള്‍ വഹിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും സോണിയ ഗാന്ധി പറഞ്ഞു.
സൗജന്യയാത്ര നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വെയും അവഗണിക്കുകയായിരുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹവും ദുഖകരവുമാണ്. ട്രംപിന്റെ സന്ദര്‍ശന സമയത്ത് ഗുജറാത്തിലെ ഒരു പരിപാടിക്ക് മാത്രം ചെലവായത് 100 കോടി രൂപയാണ്. എന്നിട്ടാണ് പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്നതെന്നും സോണിയാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.