രാജ്യത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു; മരണം 1373

0

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. മരണ നിരക്കും ഉയര്‍ന്നു. ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കടന്നു. 42,532. മരണം 1373 ആയി ഉയര്‍ന്നു.

കഴിഞ്ഞ രണ്ടു ദിവസത്തിനകം മാത്രം അയ്യായിരത്തോളം കേസുകളാണ് ഉണ്ടായത്. ലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ രോഗികള്‍ മൂന്നിരട്ടിയായി ഉയര്‍ന്നു.

ഇതിനിടെ ലോകത്ത് മരണം രണ്ടര ലക്ഷത്തോളമായി. 2,48,286. രോഗകളുടെ എണ്ണം നിലവില്‍ 35,66,330 ആണ്. അമേരിക്കയില്‍ മരണം 68,598 ആയപ്പോള്‍ ഇറ്റലിയിലും സ്‌പെയിനിലും ഒക്കെ മരണം കുറഞ്ഞുവരികയാണ്.