പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതി നിയന്ത്രണാധീതമായി പോകുന്ന അവസ്ഥയില്‍ പകരക്കാരെ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് സേനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന അവസ്ഥയില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടാം നിരയെ തയ്യാറാക്കി നിര്‍ത്താനാണ് നിര്‍ദേശം.
ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, എന്‍സിസി, സ്‌ക്കൗട്ട്‌സ് ആന്റ് ഗൈഡന്‍സ്, സ്റ്റുഡന്റ്‌സ് പൊലീസ് എന്നീ വിഭാഗങ്ങളെ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, പാരാ മിലിട്ടറി തലവന്മാര്‍ എന്നിവരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര പൊലീസ് സേനയിലെ നിരവധി പേര്‍ക്ക് കോവിഡ് പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം. കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് സിആര്‍പിഎഫ് ആസ്ഥാനം അടച്ചിടുന്ന അവസ്ഥയുമുണ്ടായി.





































