ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍

0

സംസ്ഥാനത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡൈ്വസറി പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ആയിരിക്കും ബിസിനസ് സമയം. അഞ്ചുവരെ പ്രവൃത്തി സമയവും. എന്നാല്‍ കോവിഡ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സമയ ക്രമീകരണം.