പുതിയ കോവിഡ് കേസുകളില്ലാത്ത ദിനത്തിന്റെ ആശ്വാസത്തില്‍ കേരളം. ഒരാള്‍ക്ക് രോഗമുക്തിയും ഉണ്ട്. നിലവില്‍ 95 പേരാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇതിനിടെ നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടുത്തി. വയനാട്, ഇടുക്കി ജില്ലകളിലാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഹോട്ട് സ്‌പോട്ടുകള്‍ ഇതോടെ 84 ആയി ഉയര്‍ന്നു.