തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത് ചില സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയും കര്‍ണാടകയും ആസമും സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.
ലോക്ക് ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തല്‍ക്കാലം തുറക്കേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം. വന്‍ തോതിലുള്ള തിരക്കും അക്രമവും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. കൂടാതെ കോവിഡ് വ്യാപന സാധ്യതയും ഭയക്കുന്നു. മദ്യശാല തുറന്നതിന് ശേഷം കോവിഡ് വ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ ഇതുവരെ നേടിയ ജനപ്രീതി താഴേക്ക് പോകുമെന്നും ഭയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ചില സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കുന്നത്.