HomeIndiaഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനായി മാർഗരേഖയുണ്ടാക്കണം: പ്രവാസി ലീഗൽ സെൽ

ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനായി മാർഗരേഖയുണ്ടാക്കണം: പ്രവാസി ലീഗൽ സെൽ

കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാർഗരേഖയുണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഇക്കാര്യമുന്നയിച്ചു പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേന്ദ്ര വിദേശകാര്യ മന്ദ്രാലയത്തിന് നിവേദനം നൽകിയത്.

സൈനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്, കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികൾ മുഖേനെ റെജിസ്ട്രേഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം സ്വാഗതാർഹമാണെന്നും നിവേദനത്തിൽ പറയുന്നു.

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഈ ഹർജ്ജി പരിഗണിച്ച കോടതി ഹർജ്ജിയെ ഒരു ഒരു നിവേദനമായികണ്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാലാഴ്ചക്കകം ഹർജ്ജി വീണ്ടും പരിഗണിക്കുമെന്നും ഏപ്രിൽ മാസം പതിമൂന്നാം തിയ്യതി പാസ്സാക്കിയ ഉത്തരവിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ദ്രാലയം മുമ്പാകെ പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചത്.

Most Popular

Recent Comments