HomeKeralaകുഫോസ് എം.എസ്.സി / പി.എച്ച്.ഡി അപേക്ഷ തിയ്യതി നീട്ടി

കുഫോസ് എം.എസ്.സി / പി.എച്ച്.ഡി അപേക്ഷ തിയ്യതി നീട്ടി

കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ (കുഫോസ്) 2020-21
അദ്ധ്യയന വർഷത്തിൽ വിവിധ എം.എസ്.സി കോഴ്സുകളിലേക്കും പി.എച്ച്.ഡി
പ്രോഗ്രാമുകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി മെയ് 20 ആയി ദീർഘിപ്പിച്ചു. മെയ് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എസ്.സി /
പി.എച്ച്.ഡി പ്രവേശന പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പ്രവേശന
പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്ന് രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ
അറിയിച്ചു. അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും
കുഫോസ് വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക.

Most Popular

Recent Comments