ആലപ്പുഴ, തൃശൂര്‍ ഗ്രീന്‍ സോണില്‍; വയനാട് ഇനി ഓറഞ്ച്

0

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരുമാണ് പുതിയ രോഗികള്‍. എട്ടുപേര്‍ക്ക് രോഗമുക്തി നേടി എന്നത് ആശ്വാസമായി.

വയനാട് ഇനി ഓറഞ്ച് സോണില്‍. ഒരു കേസ് ഇന്ന് സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറി

എറണാകുളത്തിന് പുറമെ  ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ ഇനി ഗ്രീന്‍ സോണില്‍

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 96 പേര്‍ മാത്രം

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 80 ഹോട്ട് സ്‌പോട്ടുകള്‍

ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റില്‍ പാടില്ല

സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രം

പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല

ബന്ധുക്കളെ ഓഫീസുകളില്‍ കൊണ്ടുപോകാന്‍ അനുമതി

ഗ്രീന്‍ സോണില്‍ കടകള്‍ തുറക്കാനുള്ള സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7.30 വരെ

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് നടത്താം. ഇരുന്ന് കഴിക്കാന്‍ അനുവാദമില്ല

വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് പരീക്ഷ നടത്താന്‍ മാത്രം തുറക്കാം

ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറും

ഞായറാഴ്ച പൊതു അവധി. ആളുകളും വാഹനങ്ങളും പുറത്തിങ്ങരുത്

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സറ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് തുറക്കാം. അഞ്ചില്‍ താഴെ ജീവനക്കാര്‍ മാത്രമേ പാടുള്ളൂ.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്‌സി, ഊബര്‍ എന്നിവ അനുവദിക്കും

സ്വകാര്യ ആരോഗ്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയാകും ഇനിയുള്ള പ്രതിരോധ പ്രവര്‍ത്തനം. ഇതിനായുള്ള പദ്ധതി ജില്ലാതലത്തില്‍ ഡിഎംഒ തയ്യാറാക്കും

ഐഎംഎയുടെ സഹകരണം ഉണ്ടാകും

സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ പരിശീലനം നല്‍കും

പഞ്ചായത്തുകളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും.