ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 5 സുരക്ഷ സൈനികര്‍ക്ക് വീരമൃത്യു

0

ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു കേണലും മേജറും ഉള്‍പ്പെടുന്നു. രണ്ട് സൈനികരും ജമ്മു കശ്മീര്‍ പൊലീസുകാരനുമാണ് മരിച്ച മറ്റുള്ളവര്‍. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഗ്രമാത്തിലായിരുന്നു ഏറ്റുമുട്ടല് നടന്നത്.

വീരമൃത്യു മരിച്ച കേണല്‍ അശുതോഷ് ശര്‍മ 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ്ങ് ഓഫീസറാണ്. നിരവധി ഭീകര വിരുദ്ധ ഓപ്പറേഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.