മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും തല്‍ക്കാലം തുറക്കില്ല

0

ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകളും മദ്യശാലകളും തല്‍ക്കാലം തുറക്കില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകളില്‍ ഒട്ടുമിക്കവയും നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇളവുകള്‍ തല്‍ക്കാലം നടപ്പാക്കില്ല. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യും. കൂടാതെ ഏതെങ്കിലും വിധത്തില്‍ രോഗവ്യാപനം ഉണ്ടായാല്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്യും. ഇത് സര്‍ക്കാരിന് ഇപ്പോഴുള്ള ജനപ്രീതി തകര്‍ക്കുമെന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു.

ഗ്രീന്‍സോണുകളില്‍ ജില്ലക്കകത്ത് പൊതുഗതാഗതം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതും സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാകില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും തല്‍ക്കാലം അനുവദിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.