ആളൊഴിഞ്ഞ് തേക്കിന്‍കാട്; ‘പൂരമില്ലാതെ’ തൃശൂര്‍

0

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പതിനായിരങ്ങളുടെ നിറവിലായിരുന്നു തേക്കിന്‍കാട് മൈതാനവും തൃശൂര്‍ പട്ടണവും. തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന കരുത്തന്റെ പുറത്തേറി നെയ്തിലക്കാവിലമ്മ തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂരത്തിലേക്ക് ജനങ്ങളെ വിളിക്കും. ആ വിളികേള്‍ക്കാനും വിളിക്കേട്ട് എത്താനും പതിനായിരങ്ങള്‍ കാത്തുനില്‍ക്കും. പിന്നെ ജനനിബിഡമാകും ശക്തന്റെ തട്ടകം.

ഇക്കൊല്ലം ആളില്ല, ആരവമില്ല, തലയെടുപ്പുള്ള കൊമ്പന്‍മാരില്ല, താളമേളങ്ങളില്ല, മേളപ്രമാണിമാരില്ല, ഉപജീവനത്തിന് എത്തുന്ന കച്ചവടക്കാരില്ല, പീപ്പിയില്ല, കൊട്ടില്ല, സംഭാര വിതരണമില്ല…അങ്ങനെ ആഘോഷത്തിന്റെ ഒന്നുമില്ല.

കഴിഞ്ഞ വര്‍ഷത്തെ പൂരത്തോടനുബന്ധിച്ച് ക്ഷേത്രദര്‍ശന്‍ എന്ന കൂട്ടായ്മ ഇറക്കിയ വാര്‍ത്താ സപ്ലിമെന്റ് എന്തായിരുന്നു പൂരം എന്ന് വ്യക്തമാക്കുന്നതാണ്.