നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് വീണ്ടും സ്വകാര്യ ബസ്സുടമകള്‍

0

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് വീണ്ടും സ്വകാര്യ ബസ്സുടമകള്‍. ഭാഗിക സര്‍വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നും ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു.

ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് 70 ശതമാനം ബസ്സുടമകളും ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 12,000 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയില്‍ സര്‍വീസ് നടത്തിയാല്‍ ഡീസല്‍ അടിക്കാന്‍ പോലും കാശ് കിട്ടില്ല. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.