ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

0

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 3 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്. രാജ്യത്തെ സ്ഥിതിവിശേഷങ്ങള്‍ വിശദമായി പഠിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

മെയ് 17 വരെ നീളുന്ന ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. റെഡ്‌സോണില്‍ ഇളവുകള്‍ ഉണ്ടാകില്ലെങ്കിലും ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. ലോക്ക് ഡൗണ്‍ കാലത്തേക്കുള്ള പുതിയ മാര്‍ഗനിര്‍ദേശവും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി

പൊതുഗതാഗതം രണ്ടാഴ്ച കാലയളവില്‍ അനുവദിക്കില്ല

അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാന്‍ സോപാധിക അനുമതി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല

കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാനം പ്രവര്‍ത്തിക്കുമെന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടിയത് സംസ്ഥാനത്തിനും ഗുണകരമാകുമെന്ന് മന്ത്രി വി എസ് സുനില്‍കുമാറും പറഞ്ഞു.