സംസ്ഥാനത്ത് ഉന്‍ പൊതു ഗതാഗതം ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തെ എല്ലാ നടപടികളും കേന്ദ്ര മാനദ്ണ്ഡം അനുസരിച്ചാണെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോവിഡ് കേസും ഉണ്ടായില്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പട്ടിക പ്രകാരം കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ് സോണാണ്. കോട്ടയവും കണ്ണൂരുമാണ് റെഡ് സോണില്‍. രണ്ട് ജില്ലകള്‍ ഗ്രീന്‍ സോണും ബാക്കിയുള്ളവ ഓറഞ്ച് സോണും. കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ് സോണും ബാക്കി ഓറഞ്ച് സോണുമാണ്.
മെയ് മൂന്നിന് ശേഷവും നിയന്ത്രണം കേന്ദ്ര മാനദണ്ഡം പ്രകാരം തന്നെയായിരിക്കും. പൊതു ഗതാഗതം തല്‍ക്കാലം അനുവദിക്കാനാവില്ല. സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാനാവില്ലെങ്കിലും നിയന്ത്രണങ്ങള്‍ കൂട്ടാനാകുമെന്നും ടോം ജോസ് പറഞ്ഞു.