HomeIndiaഉദ്ദവ് താക്കറെക്ക് ആശ്വാസം; നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 27നകം

ഉദ്ദവ് താക്കറെക്ക് ആശ്വാസം; നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 27നകം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് ചെറിയ ആശ്വാസം. മഹാര്ഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മെയ് 27നകം നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചതായി സൂചന. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക് എന്ന നിലയിലുളള അവസ്ഥക്ക് മാറ്റം വന്നേക്കും.

നിലവില്‍ സംസ്ഥാനത്തെ ഒരു സഭയിലും ഉദ്ദവ് താക്കറെ അംഗമല്ല. നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആറുമാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ കാലാവധി തീരാനിരിക്കെയാണ് തെരഞ്ഞടുപ്പ് കമീഷന്റെ തീരുമാനം. ഏപ്രില്‍ 24ന് ഒമ്പത് അംഗങ്ങള്‍ വിരമിക്കുന്നതിനാല്‍ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ ഉദ്ദവ് തീരുമാനിച്ചിരുന്നു.എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കമീഷന്‍ മാറ്റിവെച്ചു. ഇതോടെയാണ് ഉദ്ദവ് ത്രിശങ്കുവിലായത്.

Most Popular

Recent Comments