കോവിഡ് മഹാമാരിയുടെ ഉറവിടം ചൈന തന്നെയെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് വ്യാപനത്തിന്റെ ഉറവിടം ചൈനയിലെ വുഹാന്‍ വൈറസ് പരീക്ഷണശാല തന്നെയാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനുള്ള തെളിവുകള്‍ അമേരിക്കയുടെ കയ്യില്‍ ഉണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള വ്യാപാര ഇടപെടലുകളില്‍ കാര്യമായ മാറ്റമുണ്ടാകും. വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുക തന്നെ ചെയ്യും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കും.