തൊഴിലാളികളെ നാട്ടിലെത്തിക്കല്‍: കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ലെന്ന്‌ സംസ്ഥാനങ്ങള്‍

0

ഇതര സംസ്ഥാന തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും വിയോജിപ്പ് അറിയിച്ചു.

കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തെ വിയോജിപ്പ് അറിയിച്ചു.