HomeKeralaസാഫിറിന് തുണയായി അന്തിക്കാട് പോലീസ്

സാഫിറിന് തുണയായി അന്തിക്കാട് പോലീസ്

ലോക്ഡൗൺ മൂലം പിതാവിന് തൊഴിലില്ലാതായതോടെ അതിജീവനത്തിനായി മീൻ പിടിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിക്ക് തുണയായി അന്തിക്കാട് പോലീസ്. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ് നടത്തുന്നതിനിടയിലാണ് ചിറക്കൽ പാലത്തിനടുത്തു വെച്ച് അന്തിക്കാട് എസ് ഐ കെ.ജെ ജിനേഷ് പ്ലസ്ടു വിദ്യാർഥിയായ സാഫിറിനെ കാണുന്നത്. ചോദ്യം ചെയ്യലിനിടെയാണ് സാഫിർ തന്റെ വിഷമങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്.

കരുവന്നൂർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് വിറ്റാണ് വീട്ടിലേക്കുള്ള സാധനങ്ങൾ സാഫിർ വാങ്ങിക്കുന്നത്. പഴുവിലിലെ വാടക വീട്ടിൽ പിതാവിനൊപ്പമാണ് സാഫിർ കഴിയുന്നത്. ടാക്സി ഡ്രൈവറായ പിതാവിന് ലോക്ഡൗൺ മൂലം ജോലി ചെയ്യാനാവുന്നില്ല. ലോക് ഡൗൺ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുകയും കരുതിവച്ച സാധനങ്ങൾ തീരുകയും ചെയ്തതോടെയാണ് സാഫിർ പുഴയിൽ ചൂണ്ടയിടാനാരംഭിച്ചത്. ലോക്ക് ഡൌൺ നിയമങ്ങൾ പാലിക്കണമെന്ന് ഉപദേശിച്ച് പോലീസ് ജീപ്പിൽ സാഫിറിനെ വീട്ടിലെത്തിച്ചു. പിറ്റേ ദിവസം സാഫിറിന്റെ വീട്ടിൽ പോലീസ് എത്തിയത് 20 ഓളം ദിവസത്തേക്കുള്ള പലചരക്ക് സാധനങ്ങളുമായിട്ടായിരുന്നു.

അന്തിക്കാട് എസ് ഐ കെ ജെ ജിനേഷ്, സി പി ഒ ഷിഹാബുദ്ദീൻ, ജനമൈത്രി പോലീസുകാരായ കെ സി ദിലീപ്കുമാർ, എസ് സുഹൈൽ എന്നിവരാണ് സാഫിറിന്റെ വീട്ടിലെത്തിയത്.

Most Popular

Recent Comments