HomeLatest Newsകോവിഡില്‍ മരണം രണ്ടര ലക്ഷത്തിലേക്ക്, ഇന്ത്യയില്‍ 1075

കോവിഡില്‍ മരണം രണ്ടര ലക്ഷത്തിലേക്ക്, ഇന്ത്യയില്‍ 1075

കോവിഡ് നിയന്ത്രണത്തില്‍ ലോകം ഭാഗികമായി മുന്നേറുന്നുണ്ടെങ്കിലും മരണം രണ്ടര ലക്ഷത്തിലേക്ക് എത്തുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണം 2,34,112 ആയി. രോഗികളുടെ എണ്ണം 35 ലക്ഷമാണ്.

ഇന്ത്യയില്‍ കോവിഡ് മരണം 1075 ആണ്. രോഗബാധിതരുടെ എണ്ണം 35,000 കടന്നിട്ടുണ്ട്. 35,043 പാര്‍ നിലവില്‍ രോഗികളാണെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 മരണങ്ങള്‍ സംഭവിച്ചു.

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണ്. ഇവിടെ മാത്രം 10,498 രോഗികളുണ്ട്. മുംബൈയില്‍ ഏഴായിരത്തില്‍ അധികം പോസിറ്റീവ് കേസുകളുണ്ട്.

രാജ്യത്താകെ 130 ജില്ലകള്‍ ഹോട്ട് സ്‌പോട്ടുകളും റെഡ് സ്‌പോട്ടുകളുമാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണുകൡലാണ്.

Most Popular

Recent Comments