എയര്‍ ഇന്ത്യയും സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു. മെയ് മധ്യത്തോടെ ഭാഗികമായി സര്‍വീസ് നടത്താനുള്ള ക്രമീകരണങ്ങളുമായി എയര്‍ ഇന്ത്യ മുന്നോട്ട് പോകുന്നു. പൈലറ്റ്, എയര്‍ ഹോസ്റ്റസ്, കാബിന്‍ ക്രൂ തുടങ്ങിയവര്‍ക്ക് ഇതു സംബന്ധിച്ച സന്ദേശം അയച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഒന്നിച്ച് ആരംഭിക്കാനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഇതിനായുള്ള ഗതാഗത സുരക്ഷാ പാസുകള്‍ക്കായി ശ്രമം തുടങ്ങി.