HomeKeralaഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും ശക്തമായ ഇടവെട്ടിനും സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് അലര്‍ട്ട് എങ്കില്‍ ഇടുക്കിയില്‍ നാളെയും അലര്‍ട്ടുണ്ട്.

Most Popular

Recent Comments