റൊമാന്റിക്ക് ഹീറോ ഋഷി കപൂര്‍ അന്തരിച്ചു

0

ബോളിവുഡ് സൂപ്പര്‍സ്റ്റാറും റൊമാന്റിക്ക് ഹീറോയുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗ ബാധിതനായി രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കാന്‍സര്‍ രോഗ ബാധിതനായപ്പോള്‍ അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. പ്രശസ്ത നടനായിരുന്ന രാജ്കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോബി എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു നായക അരങ്ങേറ്റം. ദി ബോഡിയാണ് അവസാന ചിത്രം. നീതു കപൂര്‍ ഭാര്യയാണ്. പ്രശസ്ത നടന്‍ രണ്‍ബീര്‍ കപൂര്‍ മകനും റിധിമ കപൂര്‍ മകളുമാണ്.