സംസ്ഥാനത്തെ ബീവറേജസ് ഔട്ട് ലെറ്റുകള്‍ തുറക്കുമെന്ന സൂചന നല്‍കി ബീവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ സന്ദേശം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായി ഇരിക്കാനാണ് എംഡി മാനേജര്‍മാര്‍ക്ക് അയച്ച സന്ദേശത്തില്‍ ഉള്ളത്.
മെയ് മൂന്നിന് കേന്ദ്രസര്‍ക്കാര്‍ പ്രഖാപിച്ച മെയ് മൂന്നിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനമെന്നറിയുന്നു. ഇതിന്റെ ഭാഗമാണ് ഈ നീക്കം. നേരത്തെ ആദ്യഘട്ട ലോക്ക് ഡൗണ്‍ കഴിഞ്ഞ ഘട്ടത്തില്‍ സംസ്ഥാനം മദ്യശാലകള്‍ തുറക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ എതിരായിരുന്നു. ഇപ്പോള്‍ കേരളത്തിന് പുറമെ നിരവധി സംസ്ഥാനങ്ങളും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ട് സ്‌പോട്ടുകള്‍ അല്ലാത്ത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.