രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള സാധ്യതയേറി. നിരവധി സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. പെട്ടെന്ന് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതിനോട് കേരളവും അനുകൂലമല്ല. ഹോട്ട് സ്‌പോട്ടുകള്‍ കൂടുന്ന സ്ഥിതിയായതിനാല്‍ നിയന്ത്രണങ്ങള്‍ തുടരണമന്ന നിലപാടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് വിവരം. ഇതില്‍ നിലവിലെ സ്ഥിതി അവലോകനം ചെയത് തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.