HomeIndiaഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാം; കേന്ദ്രാനുമതിയായി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാം; കേന്ദ്രാനുമതിയായി

ഒടുവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അശ്വാസം. നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയായി. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു നാട്ടിലേക്ക് മടങ്ങുക എന്നത്.

കുടിയേറ്റ തൊഴിലാളികള്‍, തീര്‍ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. എന്നാല്‍ ഇതിനായി കൃത്യമായി മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ ഏകോപനം ഉണ്ടാക്കണം, യാത്ര ചെയ്യുന്നവരെ അയയ്ക്കാനും സ്വീകരിക്കാനും മാര്‍ഗരേഖ വേണം, അവരവരുടെ സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തണം തുടങ്ങി ഒട്ടേറെ നടപടികള്‍ പാലിക്കണം.

യാത്രക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധന നടത്തണം. കോവിഡ് ലക്ഷണമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ. റോഡ് മാര്‍ഗമായിരിക്കും യാത്ര. വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും അണുവിമുക്തമാക്കുകയും വേണം.

Most Popular

Recent Comments